സ്വര്‍ണവില ചരിത്രത്തില്‍ ആദ്യമായി ₹67,000 കടന്ന് പുതിയ റെക്കോര്‍ഡ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ചരിത്രത്തില്‍ ആദ്യമായി ₹67,000 കടന്ന് പുതിയ ഉയരം കുറിച്ചു. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് ₹520 വര്‍ധിച്ചു, സ്വര്‍ണവില ₹67,400 ആയി ഉയർന്നു. ഗ്രാമിന് ₹65 വർധിച്ച്, ഇപ്പോഴത്തെ സ്വര്‍ണവില ₹8,425 രൂപയാണ്. ഈ മാസത്തിന്റെ തുടക്കത്തില്‍ ₹63,520 ആയിരുന്ന വില, ഒറ്റ മാസത്തിനിടെ ഏകദേശം ₹4,000 രൂപയുടെ കുതിച്ചുചാട്ടം രേഖപ്പെടുത്തി. മാർച്ച് 20-ന് ₹66,480 ആയി ഉയര്‍ന്ന് സര്‍വകാല റെക്കോര്‍ഡ് തകർത്തതിനു ശേഷം വില കുറയുന്ന പ്രവണതയിലായിരുന്നു. പവന് ₹1,000 കുറഞ്ഞ ശേഷം കഴിഞ്ഞ ബുധനാഴ്ച മുതലാണ് സ്വര്‍ണവില വീണ്ടും ഉയരാൻ തുടങ്ങിയത്. ഒരോ ദിവസവും റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവിലയുടെ ഈ കുതിപ്പ് ഓഹരി വിപണിയിലെ ചലനങ്ങളും അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും പ്രതിഫലിക്കുന്നതാണെന്ന് വ്യാപാര വിദഗ്ദ്ധര്‍ നിരീക്ഷിക്കുന്നു. ജനുവരി 22-ന് സ്വർണവില ചരിത്രത്തിൽ ആദ്യമായി ₹60,000 കടന്നിരുന്നു, അതേസമയം, മാർച്ച് 18-ന് വില ആദ്യമായി ₹66,000 തൊട്ടിരുന്നു. ഇപ്പോൾ വീണ്ടും റെക്കോർഡ് ഉയരത്തിലേക്ക് മുന്നേറുകയാണ് സ്വർണം.